Kodiyathur

കൊടിയത്തൂരിൽ ശേഖരിച്ച തുണി മാലിന്യങ്ങൾ കയറ്റി അയച്ചു

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ശേഖരിച്ച തുണി മാലിന്യങ്ങൾ കയറ്റി അയച്ചു .പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഹരിത കലണ്ടർ പ്രകാരം ഏപ്രിൽ മാസത്തിൽ തുണിമാലിന്യങ്ങളാണ് ശേഖരിച്ചത്. ഓരോ വാർഡുകളിലുമെത്തി ഹരിത കർമസേനാംഗങ്ങൾ ശേഖരിച്ച മാലിന്യങ്ങൾ ഗ്രീൻ കേരള കമ്പനിക്ക് കൈമാറി. 

കലണ്ടർ പ്രകാരം അടുത്ത ആഴ്ച മുതൽ വീടുകളിലെത്തി മറ്റു മാലിന്യങ്ങളും ശേഖരിക്കുന്നത് ഊർജിതമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസി: ഷംലൂലത്ത് പറഞ്ഞു.ശേഖരിച്ചതുണി മാലിന്യങ്ങൾ ഗ്രീൻ കേരള കമ്പനിക്ക് കൈമാറിയത് ഗ്രാമപഞ്ചായത്ത് പ്രസി: ഷംലൂലത്ത് ഫ്ലാഗ് ഓഫ് ചെയ്തു. 

ആരോഗ്യസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ, ഹരിത കർമസേനാങ്കങ്ങളായ ജിഷ,പ്രസീത, രാധ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

കലണ്ടർ പ്രകാരം പേപ്പർ, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കവറുകൾ എന്നിവ എല്ലാ മാസവും ചെരിപ്പ്, ബാഗ്, തെർമോകോൾമാലിന്യങ്ങൾ ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിലും കണ്ണാടി, കുപ്പി ചില്ല് മാലിന്യങ്ങൾ ഫെബ്രുവരി, മെയ്, ഓഗസ്റ്റ്, നവംബർ മാസങ്ങളിലും ഇ മാലിന്യങ്ങൾ മാർച്ച്, ജൂൺ, ഡിസംബർ മാസങ്ങളിലും മരുന്ന് സ്ട്രിപ്പുകൾ ജനുവരി, മാർച്ച്, ജൂൺ, സെപ്തംബർ, ഡിസംബർ മാസങ്ങളിലും തുണി മാലിന്യങ്ങൾ ഏപ്രിൽ, സെപ്തംബർ മാസങ്ങളിലുമാണ് ശേഖരിക്കുക

Related Articles

Leave a Reply

Back to top button