Thiruvambady

തിരുവമ്പാടിയിൽ ജൽ ജീവൻ പദ്ധതിക്ക് തുടക്കമായി

തിരുവമ്പാടി :ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയായ ജൽജീവൻ പദ്ധതിക്ക് തിരുവമ്പാടിയിൽ തുടക്കമായി.പദ്ധതിയുടെ ഭാഗമായി നടന്ന ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.

കേന്ദ്ര-സംസ്ഥാന പ്രാദേശിക സർക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഗ്രാമത്തിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ നിലവിലെ ഗാർഹിക കണക്ഷനുള്ള വീടുകൾക്കു പുറമേ 3500 പുതിയ വീടുകളിലേക്ക് . ഒന്നാംഘട്ടത്തിൽ ശുദ്ധജലമെത്തിക്കും

തിരുവമ്പാടിയിൽ നിർമ്മിക്കുന്ന വാട്ടർ ടാങ്കിന്റെ ഉയരത്തിനു സമാന പ്രദേശങ്ങളിലേക്ക് ഒന്നാം ഘട്ടത്തിൽ തന്നെ ശുദ്ധജലമെത്തിക്കാൻ കഴിയുന്ന രീതിയിൽ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.

ഗ്രാമ പഞ്ചായത്തിലെ കൂടുതൽ ഉയർന്ന പ്രദേശങ്ങളിലേക്ക് ശുദ്ധജലമെത്തിക്കാൻ മലയോരരത്തെ പുഴകളിൽ ചെറിയ ഫിൽട്ടർ യൂണിറ്റുകൾ സ്ഥാപിക്കും. തിരുവമ്പാടിയിൽ നിർമ്മിക്കുന്ന ടാങ്കിൽ നിന്ന് ബൂസ്റ്റർ ചെയ്ത് ശുദ്ധജലം എത്തിക്കാൻ കഴിയുന്ന പ്രദേശങ്ങളിലേക്ക് ഈ രീതിയിലും രണ്ടാം ഘട്ടത്തോടെ ജലം എത്തിക്കാനാണ് പദ്ധതി. പദ്ധതിയെ കുറിച്ച് കേരള ജല അതോരറ്റി അസി.എക്സികുട്ടീവ് എഞ്ചിനീയർ കെ പി അബ്ദുസലാം വിശദീകരിച്ചു.

പരിപാടിയിൽ വികസ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലിസി മാളിയേക്കൽ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ , സെക്രട്ടറി ബിബിൻ ജോസഫ് , മുഹമ്മദലി കെ എം ,ലിസി സണ്ണി, രാധാമണി, ഷൈനി ബെന്നി, മഞ്ജു ഷിബിൻ, ടോമി കൊന്നക്കൽ , സാഫിർ ദാരിമി, ജോയി മ്ലാങ്കുഴി, കെ.പ്രസാദ്, അസി സെക്രട്ടറി എ മനോജ് , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജലീൽ , റെനി സാബു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button