Koodaranji

കൂടരഞ്ഞി -പൂവാറൻതോട് റോഡ്,കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: കൂടരഞ്ഞി – പൂവാറംതോട് റോഡ്, കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നിർവ്വഹിച്ചു.

1.9 KM ദൈർഘ്യത്തിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് കൂടരഞ്ഞി – പൂവാറംതോട് റോഡിന്റെ നിർമ്മാണം.  ആവിശ്യമായിടങ്ങളിൽ റോഡിന്റെ നിരപ്പ് ഉയർത്തുന്നതടക്കമുള്ള പ്രവൃത്തികൾ ഈ നിർമ്മാണത്തിലുണ്ടാവും.

ജോർജ് എം തോമസ് എം എൽ എ യുടെ 2018-19 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 99 ലക്ഷം രൂപ ചെലവഴിച്ചാണ്  കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണം. ആധുനിക സംവിധാനങ്ങൾ അടങ്ങിയ കെട്ടിടമാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ലിന്റോ ജോസഫ് എം എൽ എ, മുൻ എം എൽ എ ജോർജ് എം തോമസ്,കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് മാവറ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി പി ജമീല,കൂടരഞ്ഞി പഞ്ചായത്ത് വൈ. പ്രസിഡന്റ് മേരി തങ്കച്ചൻ, തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button