Kodanchery

തുഷാരഗിരി-ചിപ്പിലിത്തോട് റോഡിൽ മണ്ണിടിച്ചിൽ

കോടഞ്ചേരി: ശക്തമായ  മഴയിൽ കാപ്പാട്-തുഷാരഗിരി-അടിവാരം സംസ്ഥാന പാതയിൽ ‍തുഷാരഗിരി വട്ടച്ചിറ അങ്ങാടിക്കു സമീപം റോഡിൽ മണ്ണിടിച്ചിൽ. റോഡ് വീതി കൂട്ടി നിർമിക്കുന്നതിനായി കുന്നിടിച്ച പ്രദേശത്താണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്.

വൻ കല്ലുകൾ റോഡിലേക്ക് പതിച്ചു. ശക്തമായ മഴ പെയ്താൽ ഈ ഭാഗത്ത് വീണ്ടും മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്ന് സമീപവാസികൾ പറഞ്ഞു.മുൻ വർഷങ്ങളിലും മഴക്കാലത്ത് വട്ടച്ചിറ മുതൽ ചിപ്പിലിത്തോട് അങ്ങാടി വരെയുള്ള ഭാഗത്ത് മണ്ണിടിച്ചിൽ പതിവായിരുന്നു.

മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ റോഡിനു സംരക്ഷണ ഭിത്തി നിർമിക്കുന്നതിനു പൊതുമരാമത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐഎൻടിയുസി നിയോജക മണ്ഡലം പ്രസിഡന്റ് ടോമി ഇല്ലിമൂട്ടിൽ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button