Thiruvambady

ഹർത്താലിൻ്റെ ഭാഗമായി തിരുവമ്പാടി ടൗണിൽ എൽഡിഎഫ് പഞ്ചായത്ത് കമ്മറ്റിയൂടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടത്തി

തിരുവമ്പാടി: സുപ്രീം കോടതി പുറപ്പെടുവിച്ച ബഫർ സോൺ സംബന്ധമായ ഉത്തരവ് മലയോര മേഖലയിൽ വളരെ ആശങ്ക ഉണർത്തിയിരിക്കുകയാണ്.

എന്നാൽ ഈ തീരുമാനം പുനർ പരിശോധിക്കുകയും, മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്ക അകറ്റുന്ന ദൂരപരിതി നിശ്ച്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് വിട്ടു നൽകുകയും ചെയ്യണമെന്നും. ജനവാസ മേഖലയേയും ക്യഷി ഭൂമിയേയും പൂർണമായി സംരക്ഷിക്കുന്നതിനുള്ള നിയമനിർമ്മാണത്തിന് കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ഇന്നത്തെ രൂപത്തിൽ നിയമം നടപ്പാക്കിയാൽ കോഴിക്കോട് ജില്ലയിലെ എണ്ണമറ്റ മലയോര പഞ്ചായത്തുകൾ ബഫർ സോൺ പരിധിയിൽ അകപ്പെടുമെന്നും, ഈ സാഹചര്യത്തിലാണ് എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചതെന്നും നേതാക്കൾ പറഞ്ഞു.

ഹർത്താലിൻ്റെ ഭാഗമായി രാവിലെ തിരുവമ്പാടി ടൗണിൽ എൽഡിഎഫ് പഞ്ചായത്ത് കമ്മറ്റിയൂടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടത്തി. കെ എസ് സുനിൽ ഖാൻ, പി സി സജി ഫിലിപ്പ്, പി ജെ ജിബിൻ, ശിവദാസൻ, റിയാസ് പി എസ്, ഗിരീഷ് ബാബു എന്നിവർ പ്രകടനത്തിന് നേത്യത്വം നൽകി

Related Articles

Leave a Reply

Back to top button