Kodiyathur
പി.ടി.എം സകൂളിന് വ്യാപാരികളുടെ ആദരവ്

കൊടിയത്തൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ 223 ഫുൾ എപ്ലസും നൂറു ശതമാനം വിജയവും കരസ്ഥമാക്കിയ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിനെ വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി ആദരിച്ചു. പ്രസിഡൻ്റ് മുഹമ്മദ് ഷരീഫ് അമ്പലക്കണ്ടി പ്രധാനാധ്യാപകൻ ജി സുധീറിന് ഉപഹാരം കൈമാറി.
ചടങ്ങിൽ പഞ്ചായത്ത് വ്യാപാരി വ്യവസായി സെക്രട്ടറി യൂസഫ് ഇ.എൻ, മുജീബ് ചെറുവാടി, മുഹമ്മദ് സി.പി, സിജോയ്, ജുബിൻ, സാബു പി.ടി.എ വൈസ് പ്രസിഡന്റ് സി ഫസൽ ബാബു, സ്റ്റാഫ് സെക്രട്ടറി കെ.പി മുഹമ്മദ്, എസ്.ആർ.ജി കൺവീനർ കെ.കെ അബ്ദുൽ ഗഫൂർ, അക്കാദമിക് കോർഡിനേറ്റർ നാസർ കരങ്ങാടൻ, എഡ്യു കെയർ കൺവീനർ സി മഹ്ജൂർ സംസാരിച്ചു.







