Thiruvambady

മുക്കം പ്രാഥമികാരോഗ്യ കേന്ദ്രപരിസരത്തെ മരംമുറി വിവാദം; റീത്തുവെച്ച് പ്രതിപക്ഷ കൗൺസിലർമാർ

മുക്കം: പ്രാഥമികാരോഗ്യകേന്ദ്രപരിസരത്തെ മരംമുറിച്ച് കടത്തിയ സംഭവത്തിൽ നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാർ നടത്തിയ റീത്ത് സമരം

മുക്കം : മുക്കം പ്രാഥമികാരോഗ്യകേന്ദ്ര പരിസരത്തെ മരംമുറിച്ച് കടത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാർ അജ്ഞാതർ മുറിച്ച മരത്തിന്റെ കുറ്റിക്ക് റീത്ത് സമർപ്പിച്ചു.

നഗരസഭയോ കൗൺസിൽ അംഗങ്ങളോ അറിയാതെ മുറിച്ചുമാറ്റപ്പെട്ട വിലപിടിപ്പുള്ള വൻമരം കടത്തിക്കൊണ്ടുപോയവരെ പിടികൂടണമെന്നും ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് 15 പ്രതിപക്ഷ കൗൺസിലർമാർ നഗരസഭ ഓഫീസിൽനിന്നും പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തിയത്. മുക്കം ബസ്‌സ്റ്റാൻഡ്‌ പരിസരത്തുനിന്നാരംഭിച്ച മാർച്ച് ഡി.സി.സി. സെക്രട്ടറി ബാബു പൈക്കാട്ട് ഉദ്ഘാടനം ചെയ്തു.

കൗൺസിലർമാരായ അബ്ദുൽ ഗഫൂർ, എം.കെ. യാസർ, ഗഫൂർ കല്ലുരുട്ടി, കൃഷ്ണൻ വടക്കയിൽ, ഫാത്തിമ കൊടപ്പന, റംല ഗഫൂർ, സാറ കൂടാരം, സക്കീന കബീർ, രാജൻ എടോനി, ബിന്നി മനോജ്, വസന്തകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button