Thiruvambady
തിരുവമ്പാടി ടൗൺ ട്രാഫിക് പരിഷ്കരണത്തിലേക്ക്

തിരുവമ്പാടി : തിരുവമ്പാടി ടൗണിൽ അനുഭവപ്പെടുന്ന കഠിനമായ ട്രാഫിക് കുരുക്ക് ഇല്ലാതാക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് ഓഫീസിൽ ചേർന്ന സർവകക്ഷി ട്രാഫിക് പരിഷ്കരണ കമ്മിറ്റി യോഗം തീരുമാനിച്ചു .31/ 01/ 2020 വൈകുന്നേരം 5 30 ന് വിളംബരജാഥ നടത്താനും 01 / 02 /2020 മുതൽ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കാനും യോഗം ഏകകണ്ഠമായി തീരുമാനിച്ചു .
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി അഗസ്റ്റിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവമ്പാടി പോലീസ് സി ഐ ഷാജു ജോസഫ് , കൊടുവള്ളി എ എം വി ഐ. പ്രേംകുമാർ ജനപ്രതിനിധികളായ ബോസ് ജേക്കബ് , വിൽസൺ ടി മാത്യു, കൂടാതെ കെ എം മുഹമ്മദാലി, ജോയ് മ്ലാങ്കുഴിയിൽ, ഷാഹുൽഹമീദ് , കെഎം മുനീർ, ബിജോയ് ജേക്കബ്, ജോർജ് പി എം , ജിജി ഇല്ലിക്കൽ , അഷറഫ് കെ എം, തുടങ്ങിയവർ സംസാരിച്ചു.







