Kodanchery

വേളങ്കോട് സ്കൂളിന് അഭിമാന നിമിഷം

വേളങ്കോട്: വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മാനുവൽ സാബിൻസ് സംസ്ഥാന ജൂനിയർ ആർച്ചറി (അമ്പെയ്ത്ത്) ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി വേളങ്കോട് സ്കൂളിന് അഭിമാനമായി.

കണ്ണൂരിൽ നടന്ന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച മാനുവൽ, അടുത്തത് ഗുജറാത്തിൽ വെച്ച് നടക്കുന്ന ദേശീയ ജൂനിയർ ആർച്ചറി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യതയും കരസ്ഥമാക്കി.

മാനുവലിന്റെ ഈ നേട്ടത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി, അധ്യാപകർ, പിടിഎ പ്രതിനിധികൾ എന്നിവർ അഭിനന്ദനം അറിയിച്ചു. വേളങ്കോട് സ്കൂളിലെ അധ്യാപകൻ സാബിൻസിന്റെയും ജിനിയുടെയും മകനാണ് മാനുവൽ.

Related Articles

Leave a Reply

Back to top button