Kodanchery
ഓൾഡ് ഡ്രൈവേഴ്സ് സംഗമം സംഘടിപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ ആദ്യകാല ഡ്രൈവർമാരുടെ സംഗമം നടത്തി സംഗമം ആദ്യകാല യൂണിറ്റ് സെക്രട്ടറിയും കോൺഫറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് കേരള സംസ്ഥാന കമ്മിറ്റി അംഗം ഷിജി ആന്റണി ഉദ്ഘാടനം ചെയ്തു.
റെജി കിഴക്കേടത്ത് സ്വാഗതം പറഞ്ഞു യൂണിറ്റ് പഴയകാല സെക്രട്ടറി വി കെ ജോസ് അധ്യക്ഷം വഹിച്ചു യോഗത്തിൽ വാർഡ് മെമ്പർ ചാൾസ് തയ്യിൽ, പി.കെ സുരേന്ദ്രൻ, ശശി കെ.വി എന്നിവർ സംസാരിച്ചു.
കുടുംബ സംഗമം നടത്തിക്കൊണ്ട് കോടഞ്ചേരി സുദീർഘമായ സേവനം സേവനമനുഷ്ഠിച്ച ആദ്യകാല പ്രായംചെന്ന ഡ്രൈവർമാര ആദരിക്കാൻ തീരുമാനിച്ചു. യോഗം 15 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് പി.കെ സുരേന്ദ്രൻ, സെക്രട്ടറി റെജി കിഴക്കേടത്ത്, ഖജാൻജി വി.കെ ജോസ് രക്ഷാധികാരികളായി ഷിജി ആന്റണി, ചാൾസ് തയ്യിൽ എന്നിവരെ ചുമതലപ്പെടുത്തി. യോഗത്തിന് സാന്റി പാറയിൽ നന്ദി രേഖപ്പെടുത്തി.







