Thiruvambady

സ്വാതന്ത്രത്തിന്റെ 75 ആം വാർഷിക ദിനത്തോടനുബന്ധിച്ച് പ്രഭാത് ഭേരി സംഘടിപ്പിച്ചു

തിരുവമ്പാടി: സ്വാതന്ത്രത്തിന്റെ 75 ആം വാർഷിക ദിനത്തോടനുബന്ധിച്ച് നെഹ്‌റു യുവകേന്ദ്ര കോഴിക്കോടും കോസ്മോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ തിരുവമ്പാടിയും സംയുക്തമായി സ്വാതന്ത്രദിന പ്രഭാത് ഭേരി സംഘടിപ്പിച്ചു.

സന്തോഷ്‌ ട്രോഫി കേരള ഫുട്ബാൾ ടീം മെമ്പർ പി.എൻ. നൗഫൽ ഉദ്ഘാടനം ചെയ്തു പതാക ഉയർത്തി. നെഹ്‌റു യുവ കേന്ദ്ര കൊടുവള്ളി ബ്ലോക്ക്‌ നാഷണൽ യൂത്ത് വോളണ്ടീയർ കെ. വൈ. ജോസ്ന മുഖ്യപ്രഭാഷണം നടത്തി.

എക്സ്. മിലിറ്ററി ബാലൻ സർ, തുരുവമ്പാടി യു. പി. സ്കൂൾ വിദ്യാർത്ഥി മാസ്റ്റർ അല്ലു നിഷാദ് എന്നിവർ സ്വാതന്ത്രദിന സന്ദേശം നൽകി. ക്ലബ്‌ രക്ഷാധികാരി മുഹമ്മദാലി സഫർ, ക്ലബ്‌ പ്രസിഡന്റ്‌ ബഷീർ ചാലിൽ, സെക്രെട്ടറി റിയാസ്, സലീം,നിയാസ്ഖാൻ തുടങ്ങിയർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button