India

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 40,000ത്തിലേയ്ക്ക്; 24 മണിക്കൂറിനിടെ മരിച്ചത് 83 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 കേസുകള്‍ 40,000ത്തിലേയ്ക്ക് അടുക്കുകയാണ്. ആകെ രോഗികളുടെ എണ്ണം 39,980 ആയി ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 83 പേരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ സംഖ്യ 1301 ആയി ഉയരുകയും ചെയ്തു.

28,046 സജ്ജീവ കേസുകളാണ് രാജ്യത്തുള്ളത്. അതേ സമയം 10,632 പേര്‍ രോഗവിമുക്തരായി. 12296 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് കൊവിഡ് കേസുകളില്‍ രാജ്യത്ത് മുന്നിട്ട് നല്‍ക്കുന്നത്. ഇവിടെ 521 പേര്‍ മരണപ്പെട്ടു. 2000 പേര്‍ രോഗമുക്തരായി. രണ്ടാമതുള്ള ഗുജറാത്തില്‍ 5054 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ 896 പേര്‍ രോഗമുക്തരായപ്പോള്‍ 262 മരിക്കുകയും ചെയ്തു.

ഡല്‍ഹിയില്‍ 4122 പേര്‍ക്കും രോഗം സ്ഥീരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇവിടെ 1256 പേര്‍ രോഗമുക്തരായപ്പോള്‍ 64 മരിച്ചു. മധ്യപ്രദേശ് -2846, രാജസ്ഥാന്‍- 2770, തമിഴ്‌നാട്- 2757, ഉത്തര്‍പ്രദേശ് 2487 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക് വിവരങ്ങള്‍.

Related Articles

Leave a Reply

Back to top button