TOP NEWS
ഉന്നത വിജയികളെ കുളങ്ങര ടൗൺ മുസ്ലിം യൂത്ത് ലീഗ് ആദരിച്ചുകൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചുകൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ മൾട്ടി ലെവൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചുകൂടരത്തി ഗ്രാമപഞ്ചായത്തിൽ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റത്തിന് തുടക്കമായികോടഞ്ചേരി : മൈക്കാവ് പടിഞ്ഞാറെകുടിയിൽ ഏലിയാസ് അന്തരിച്ചു.താഴെ തിരുവമ്പാടി അങ്ങാടിയിൽ മെയിൻ റോഡിനോട് ചേർന്ന് കിടക്കുന്ന പഴയ മദ്രസ കെട്ടിടം പൊളിച്ചു നീക്കണമെന്ന് ആവശ്യം ശക്തമാകുന്നുകൂടരഞ്ഞി : ലോക് താന്ത്രിക് ജനതാദൾ (എൽ ജെ ഡി) കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും കൂടരഞ്ഞി കോ-ഓപ്പറേറ്റീവ് റൂറൽ ഹൗസിങ് സൊസൈറ്റി ഡയറക്ടറുമായ പി ടി മാത്യു മാസ്റ്റർ പൂക്കളത്തിൽ അന്തരിച്ചു.മുക്കം : കാരശ്ശേരി കുമാരനെല്ലൂർ പരേതനായ കുരുടത്ത് കുഞ്ഞൻ നായരുടെ ഭാര്യ അക്കരപ്പറമ്പിൽ നാരായണി അമ്മ അന്തരിച്ചു.പുതുപ്പാടി; കൈതപ്പൊയിൽ വെട്ടിക്കുഴിയിൽ അന്നമ്മ അന്തരിച്ചുനന്മയുള്ളവർ കൈകോർത്തു; മൂന്നുകുടുംബങ്ങൾക്ക് വീടായി
Karassery

മെഗാ ബിരിയാണി ചലഞ്ച്: കറുത്തപറമ്പ് മേഖല സ്വാഗതസംഘം രൂപീകരിച്ചു.

കാരശ്ശേരി : ലഹരിക്ക് അടിമപ്പെട്ടെ വിദ്യാർത്ഥി യുവജനങ്ങളെ ചികിത്സിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനായി ഡി അഡിക്ഷൻ സെന്റർ, വയോജനങ്ങൾക്കായുള്ള ഡെ കെയർ സെന്റർ, മാനസിക രോഗികളുടെ പുനരിധിവാസ കേന്ദ്രം തുടങ്ങിയവ നിർമ്മിക്കുന്നതിന്റെ ധനശേഖരണാർത്ഥം ഈ വരുന്ന ഒക്ടോബർ 24, 25 തിയ്യതികളിലായി ഗ്രെയ്‌സ് പാലിയേറ്റീവ്  മെഗാ ബിരിയാണി ചാലഞ്ച് സംഘടിപ്പിക്കുന്നു.
പരിപാടിയുടെ വിജയത്തിനായി എല്ലാ മേഖലകളിലും സ്വാഗത സംഘം രൂപീകരിക്കുന്നതിൻ്റെ ഭാഗമായി കറുത്തപറമ്പ് മേഖല സ്വാഗത സംഘം രൂപീകരിച്ചു.
സ്വാഗതസംഘം ചെയർമാനായി ഇസ്മായിൽ മേച്ചേരി ജനറൽ കൺവീനർ പി.പി ശംസുദ്ധീൻ എന്നിവരെ തിരഞ്ഞെടുത്തു.
നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത ജനകീയ യോഗത്തിൽ പരിപാടിക്കാവശ്യമായ അരികളടക്കം  സാമ്പത്തിക സഹായങ്ങളും ചടങ്ങിൽ വാഗ്ദാനം ചെയ്തു.
ചടങ്ങിൽ വിഭവസമാഹാരണ ഉത്ഘാടനം ഫിനാൻസ് സെക്രട്ടറി അഷ്റഫ് മാസ്റ്റർ കൂളിമാട് പിപി ഷംസുദ്ധീനിൽ നിന്നും സ്വീകരിച്ചു.
ഇസ്മായിൽ മേച്ചീരി അധ്യക്ഷത വഹിച്ചു. മെഗാ ബിരിയാണി ചാലഞ്ച് ചെയർമാൻ പി.കെ ശരീഫുദ്ധീൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ശ്രീനിവാസൻ നീറോട്ട്,
എം.ടി അഷ്‌റഫ്‌,പി.ടി അഹമ്മദ് മാസ്റ്റർ, പിഎം സുബൈർ, ഡോ: ടിപി റാഷിദ്‌, സുഹൈൽ കെ.പി തുടങ്ങിയവർ സംസാരിച്ചു. കെ.പി മുഹമ്മദ് മാസ്റ്റർ സ്വാഗതവും
ഇബ്രാഹിം ചക്കിങ്ങൽ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published.

Back to top button