TOP NEWS
ഉന്നത വിജയികളെ കുളങ്ങര ടൗൺ മുസ്ലിം യൂത്ത് ലീഗ് ആദരിച്ചുകൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചുകൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ മൾട്ടി ലെവൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചുകൂടരത്തി ഗ്രാമപഞ്ചായത്തിൽ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റത്തിന് തുടക്കമായികോടഞ്ചേരി : മൈക്കാവ് പടിഞ്ഞാറെകുടിയിൽ ഏലിയാസ് അന്തരിച്ചു.താഴെ തിരുവമ്പാടി അങ്ങാടിയിൽ മെയിൻ റോഡിനോട് ചേർന്ന് കിടക്കുന്ന പഴയ മദ്രസ കെട്ടിടം പൊളിച്ചു നീക്കണമെന്ന് ആവശ്യം ശക്തമാകുന്നുകൂടരഞ്ഞി : ലോക് താന്ത്രിക് ജനതാദൾ (എൽ ജെ ഡി) കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും കൂടരഞ്ഞി കോ-ഓപ്പറേറ്റീവ് റൂറൽ ഹൗസിങ് സൊസൈറ്റി ഡയറക്ടറുമായ പി ടി മാത്യു മാസ്റ്റർ പൂക്കളത്തിൽ അന്തരിച്ചു.മുക്കം : കാരശ്ശേരി കുമാരനെല്ലൂർ പരേതനായ കുരുടത്ത് കുഞ്ഞൻ നായരുടെ ഭാര്യ അക്കരപ്പറമ്പിൽ നാരായണി അമ്മ അന്തരിച്ചു.പുതുപ്പാടി; കൈതപ്പൊയിൽ വെട്ടിക്കുഴിയിൽ അന്നമ്മ അന്തരിച്ചുനന്മയുള്ളവർ കൈകോർത്തു; മൂന്നുകുടുംബങ്ങൾക്ക് വീടായി
Karassery

അന്യം നിന്ന ചരിത്രം രേഖപ്പെടുത്താൻ നടപടി വേണം: ലിന്റൊ ജോസഫ് എം.എൽ.എ.

കാരശ്ശേരി : സ്വാതന്ത്ര്യ സമര പോരാട്ടവുമായി ബന്ധപ്പെട്ട അന്യംനിന്നു പോയ ചരിത്രം രേഖപ്പെടുത്താൻ നടപടിയുണ്ടാവണമെന്ന് ലിന്റൊ ജോസഫ് എം.എൽ.എ പറഞ്ഞു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ കൊടിയ പീഢനങ്ങൾ നേരിട്ട കാരശ്ശേരി പാറതരിപ്പയിൽ കുടുംബാംഗങ്ങളുടെ പിൻ തലമുറയുടെ പ്രഥമ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമര പോരാട്ടത്തെ തുടർന്ന് ശിഥിലമാക്കപ്പെട്ട പാറ തരിപ്പയിൽ കുടുംബത്തിന്റെ ധീരോദാത്തമായ ചരിത്രം പുതുതലമുറക്ക് പകരാൻ സംവിധാനമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ പി.ടി.സി മുഹമ്മദ് അധ്യക്ഷനായി.
കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത മുഖ്യപ്രഭാഷണം നടത്തി. വൈസ്.പ്രസിഡന്റ് എടത്തിൽ ആമിന, വാർഡ് മെമ്പർ റുഖിയ്യ റഹീം,  കുടുംബ സംഗമം കമ്മിറ്റി സെക്രട്ടരി പി.ടി സലാം, കരീം കാരശ്ശേരി, മത പണ്ഡിതൻ അബൂൽ ഖൈർ  മൗലവി, വൈസ് ചെയർമാൻ പി.ടി അഹ്മദ്, തോട്ടത്തിൽ അബ്ദു റഹിമാൻ, മേലേ പൊയിലിൽ അബൂറഹിമാൻ, യു.സി മുഹമ്മദ്, മജീദ് കൂളിമാട്, കെ.പി മുഹമ്മദ് മാസ്റ്റർ, പാറ ചക്കിങ്ങൽ ഉസ്മാൻ, കളത്തിങ്ങൽ ബീരാൻ, മേച്ചേരി ഇസ്മായിൽ, പി.യു മുഹമ്മദ്, മുട്ടാത്ത് ബാപ്പു, പി.ടി മോയിൻ കുട്ടി, പി.ടി ഷരീഫ് മാസ്റ്റർ, കെ ഷറഫുന്നിസ, പാറസി മുഹമ്മദ് മാസ്റ്റർ പി.പി ഖാസിം, ചരിത്രകാരൻ ജി അബ്ദുൽ അക്ബർ സംസാരിച്ചു.
നേരത്തെ നടന്ന പ്രാർത്ഥനക്ക് കാരശ്ശേരി ജുമുഅത്ത് പള്ളി ഖത്തീബ് മുഹമ്മദ് ബാപ്പു മുസ്ലിയാർ നേതൃത്വം നൽകി. കുടുംബത്തിലെ മുതിർന്ന വ്യക്തികളെ ചടങ്ങിൽ ആദരിക്കുകയും നേട്ടങ്ങൾ കൈവരിച്ചവരെ അനുമോദിക്കുകയും സംഗമത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ഉപഹാരം നൽകുകയും സംഘാടക സമിതി ഭാരവാഹികളെ പൊന്നാടയണിയിക്കുകയുംചെയ്തു.
പി.ടി സിദ്ദീഖ്, പി.ടി അംജദ് ഖാൻ, പി.ടി അക്ബർ ഖാൻ, ഷാഹുൽ ഹമീദ് മാസ്റ്റർ നേതൃത്വം നൽകി. തുടർന്ന് കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. സ്വാഗത സംഘം ജനറൽ കൺവീനർ പി.ടി അഹ്മദ്‌ കുട്ടി മാസ്റ്റർ സ്വാഗതവും പി.ടി ഉസ്മാൻ കോയ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published.

Back to top button