KeralaKozhikode

സുഹൃത്തുക്കളും സഹപ്രവർത്തകരുമായ യുവതിയും യുവാവും കോഴിക്കോട്ടെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ

കോഴിക്കോട്: സഹപ്രവർത്തകരും സുഹൃത്തുക്കളുമായ യുവതിയും യുവാവും മാവൂർ റോഡിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ. തോട്ടുമുക്കം സ്വദേശിനി അലീന അഷ്‌റഫ് (21), വയനാട് മൂലങ്കാവ് സ്വദേശി അബിൻ കെ ആന്റണി (28) എന്നിവരാണ് മരിച്ചത്. രണ്ടുപേരും കെഎംസിടി മെഡിക്കൽ കോളേജിലെ ജീവനക്കാരാണ്. കോഴിക്കോട്ടെ വെസ്റ്റേൺ ലോഡ്ജിൽവെച്ചായിരുന്നു മരണം. വ്യാഴാഴ്ച ആത്മഹത്യ ചെയ്തതെന്നാണ് സംശയം.

അതേസമയം, ഇരുവരും സയനൈഡ് കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. കെഎംസിടി ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗത്തിലെ ജോലിക്കാരിയാണ് അലീന. മരിച്ച എബിൻ ഓപ്പറേഷൻ തീയേറ്റർ ജീവനക്കാരനും. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി. നാളെ പോസ്റ്റ്‌മോർട്ടം നടത്തും.

ഇരുവരും സയനൈഡ് കഴിച്ച് വ്യാഴാഴ്ചതന്നെ തന്നെ മരിച്ചിരുന്നുവെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം പുറത്തറിഞ്ഞത്.

Related Articles

Leave a Reply

Back to top button