Kodanchery

കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ കെട്ടിടം ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്യും

കോടഞ്ചേരി: പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ ആരംഭിച്ച ഫിസിയോ തെറാപ്പി യൂണിറ്റിലേക്ക് വാങ്ങിയ ഹോം കെയർ ജനകീയ വാഹനത്തിന്റെയും, പുതുതായി നിർമ്മിച്ച ഓഫീസ് കെട്ടിടത്തിന്റെയും ഉദ്ഘാടനം ഫെബ്രുവരി 14 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ അലക്സ്‌ തോമസ്, കോടഞ്ചേരി സെന്റ് മേരീസ് ഇടവക വികാരി ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ എന്നിവർ ചേർന്ന് നിർവഹിക്കും.

കോടഞ്ചേരി, ഓമശ്ശേരി പഞ്ചായത്തുകളിലെ ആരാധനാലയങ്ങൾ, മൈക്കാവ് പ്രവാസി ട്രസ്റ്റ്‌, കോടഞ്ചേരി കെ.എച്ച് ക്ലബ്ബ്, കോടഞ്ചേരി ഹൈസ്കൂളിലെ 1972 എസ്.എസ്.എൽ.സി ബാച്ച്, വിവിധ സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ സാമ്പത്തിക സഹായത്തോടെയാണ് ജനകീയ വാഹനം, കെട്ടിടം എന്നിവ പാലിയേറ്റീവിന് ലഭ്യമായതെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Back to top button