Koodaranji

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ മൾട്ടി ലെവൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു

കൂടരഞ്ഞി: സെന്റ്. സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ മൾട്ടിലെവൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു.

ഹൈഡ്രേറ്റ് & ലൈവ് മോർ എന്ന ആശയം പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ മാനേജർ റവ. ഫാദർ റോയി തേക്കും കാട്ടിലിന്റെ അധ്യക്ഷതയിൽ ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോർജ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ദിവസവും ശരാശരി ഒരു ലക്ഷം ലിറ്റർ വെള്ളം ശുചീകരിക്കുന്നതിന് ശേഷിയുള്ള മൾട്ടി ലെവൽ വാട്ടർ പ്യൂരിഫയറാണ് സ്കൂളിൽ സ്ഥാപിച്ചത്. അഞ്ച് ലക്ഷം രൂപ മുതൽ മുടക്കിയാണ് സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പദ്ധതി പൂർത്തീകരിച്ചത്.തുടർന്ന് ശുദ്ധജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ബോധവൽക്കരണക്ലാസും നടത്തി.

സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ലീന വർഗ്ഗീസ് സ്വാഗതം പറഞ്ഞ യോഗത്തിൽ, പിടിഎ പ്രസിഡന്റ് ജോസ് തോമസ് ഞാവള്ളിൽ, എസ് എസ് എൽ പി എസ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി. ജോർജ് എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചു.

സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സും, സ്റ്റുഡൻസ് പോലീസ് കേഡറ്റ്സും ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തു. ഹെഡ് മാസ്റ്റർ ശ്രീ. സജി ജോൺ യോഗത്തിന് നന്ദി അറിയിച്ചു.

Related Articles

Leave a Reply

Back to top button