Thiruvambady

തിരുവമ്പാടി ബീവറേജ് ഔട്ട്ലൈറ്റിൽ മോഷണം; പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ തുറന്നു പ്രവർത്തിക്കൂ

തിരുവമ്പാടി: തിരുവമ്പാടി ബീവറേജ് ഔട്ട്ലൈറ്റിൽ മോഷണം. ബീവറേജ് പ്രവർത്തിക്കുന്ന ബിൽഡിങ്ങിന്റെ പിറകുവശത്തുള്ള എക്സോസ്റ്റ് ഫാൻ തകർത്താണ് മോഷ്ടാവ് ഉള്ളിൽ കയറിയത്.

രാവിലെ ബീവറേജ് തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസ് സ്ഥലത്തെയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

നിരവധി വിദേശമദ്യക്കുപ്പികൾ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം, സ്റ്റോക്ക് എടുത്തതിനുശേഷം മാത്രമേ കൃത്യമായ കണക്ക് വ്യക്തമാക്കുകയുള്ളൂ എന്നും, സ്റ്റോക്ക് എടുക്കൽ നടപടി തുടങ്ങിയതായും, സ്റ്റോക്കെടുപ്പ് കഴിഞ്ഞതിനുശേഷം മാത്രമേ ബീവറേജ് ഔട്ട് തുറന്നു പ്രവർത്തിക്കുകയുള്ളൂ എന്നും ജീവനക്കാർ പറഞ്ഞു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഒരാൾ മാത്രമാണ് മോഷണം നടത്തിയത് എന്നാണ് പോലീസ് നിഗമനം, ഫിംഗർ പ്രിൻറ് വിദഗ്ധരും ഡോഗ്സ്കോഡും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.

Related Articles

Leave a Reply

Back to top button