Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമതി അഴിമതിക്ക് കൂട്ടുനിൽക്കുന്നു; എൽഡിഎഫ്

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമതി യോഗത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ നടന്ന 14 ലോളം റോഡ് ടെണ്ടറിൽ 26% ബിലോയിക്ക് ഒരാൾക്ക് തന്നെ ടെണ്ടർ നൽകിയതിൽ അഴിമതി ആരോപിച്ച് ഇടതുപക്ഷ അംഗങ്ങൾ കരാറുകാരന് വർക്ക് നൽക്കുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തി.

മുൻപും ഇത്തരം ടെണ്ടർ നടപടികളിൽ ഭരണ സമിതി ഇടപെടുകയും 28%തിൽ അധികം ബിലോയിക്ക് ടെണ്ടർ നൽകുകയും ഇത് ചൂണ്ടി കാണിച്ച് എൽഡിഎഫ് അംഗങ്ങൾ എല്ലാ പ്രവർത്തികളും ഗുണനിലവാരമില്ലാത്ത പ്രവർത്തികളാണെന്ന് കണ്ടെത്തിയതായും എൽഡിഎഫ് മെമ്പർമാർ പറഞ്ഞു.

ഇത് ബോധ്യപെട്ടതിനാലാണ് ഇത്തരം പ്രവർത്തികൾക്ക് അനുമതി നൽകരുതെന്ന് ഇടതുപക്ഷ അംഗങ്ങൾ ചൂണ്ടികാണിച്ചത്. എന്നാൽ ഈ നടപടിയോട് യോജിക്കാതെ ഭരണ സമതി അംഗങ്ങൾ ഭൂരിപക്ഷ തീരുമാനപ്രകാരം ഇത്തരം അഴിമതിക്കാർക്ക് കൂട്ടുനിൽക്കുന്നതിനു വേണ്ടി യോഗത്തിൽ അംഗീകാരം നൽകുകയാണ് ഉണ്ടായിട്ടുള്ളത് എന്നും എൽഡിഎഫ് മെമ്പർമാർ ആരോപിച്ചു.

ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്താനാണ് എൽഡിഎഫ് മെമ്പർമാർ ഒരുങ്ങുന്നത്. ഇതിനായി കെ ഡി ആൻ്റണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ എം മുഹമ്മദാലി, കെ എം ബേബി, അപ്പു കോട്ടയിൽ, ബീന ആറാംപുറം, രാധാമണി, റംല ചോലക്കൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button