Kodiyathur

നരബലിക്കെതിരെ ജാഗ്രതാ സംഗമം സംഘടിപ്പിച്ചു

കൊടിയത്തൂർ : പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കേരള മനസ്സാക്ഷിയെ ഞെട്ടിച്ച  നരബലിക്കെതിരെ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. കൊച്ചിയിൽ നിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ട് പോയി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയല്ലാതെ കേൾക്കാൻ കഴിയില്ല. അന്വേഷണം വേരുകളിലെത്തി കണ്ണികളെ മുഴുവൻ പുറത്ത് കൊണ്ട് വരണം.
നരബലി അടക്കം സമൂഹത്തിൽ വ്യാപിച്ച് കൊണ്ടിരിക്കുന്ന അന്ധവിശ്വാസങളെ തുടച്ച് നീക്കാനും ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും വളണ്ടിയർമാർ തീരുമാനിച്ചു. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ പൊതു ജനത്തെ ബോധവത്കരിക്കാൻ പ്രത്യേക കാമ്പയിൻ പ്രവർത്തനങൾ സംഘടിപ്പിക്കും.
പ്രോഗ്രാം പ്രിൻസിപ്പാൾ ബിജു എം.എസ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ സി.പി സഹീർ അധ്യക്ഷത വഹിച്ചു. കെ.സി ലുക്മാൻ, വളണ്ടിയർ ലീഡർമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Related Articles

Leave a Reply

Back to top button