Koodaranji

കൂടരഞ്ഞി കൂമ്പാറ ഗവ. ട്രൈബൽ എൽപി സ്കൂളിന് കളിക്കളമായി

കൂടരഞ്ഞി : കൂടരഞ്ഞി കൂമ്പാറ ഗവ. ട്രൈബൽ എൽപി സ്കൂളിൽ ഗ്രാമപ്പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പൂർത്തിയാക്കിയ കളിക്കളത്തിന്റെയും വാർഷിക പദ്ധതിയിലുൾപ്പെടുത്തി മെയിന്റനൻസ് ഗ്രാന്റ് വിനിയോഗിച്ച് നവീകരിച്ച കെട്ടിടത്തിന്റെയും ഉദ്ഘാടനം ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷനായി. ബോസ് ജേക്കബ്, ഹെലൻ ഫ്രാൻസിസ്, റോസിലി ജോസ്, ജെറീനറോയ്, വി.എസ്. രവീന്ദ്രൻ, സീനാ ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോസ് തോമസ് മാവറ, സുരേഷ് കുമാർ, വി. ബിജുന, നൗഫൽ കള്ളിയിൽ, കെ. അബ്ദുൽനാസിർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button