Koodaranji

ചെറുനാരങ്ങാ തൈകൾ വിതരണം ചെയ്തു

കൂടരഞ്ഞി: സംസ്ഥാന സർക്കാരിന്റെ ഒരു കോടി ഫലവൃക്ഷം പദ്ധതി പ്രകാരം കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ കർഷകർക്കുള്ള 430 ചെറുനാരങ്ങാ തൈകളുടെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ആദർശ് ജോസഫ് നിർവ്വഹിച്ചു.

ധാരാളം ഔഷധ ഗുണങ്ങളും പോഷക മൂല്യവുമുള്ള ചെറുനാരങ്ങ ആരോഗ്യ സംരക്ഷണ കാര്യത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്ന് പ്രസിഡണ്ട് കർഷകരെ ഓർമ്മപ്പെടുത്തി.

ഫാം ടൂറിസം പോലെയുള്ള നൂതന പദ്ധതികൾക്ക് രൂപം നൽകിയ സാഹചര്യത്തിൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിനെ വ്യത്യസ്ഥ പഴവർഗ്ഗ വിളകളുടെ പറുദീസയാക്കാൻ  കർഷകർ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ടീച്ചർ വാർഡ് മെമ്പർമാരായ സുരേഷ് ബാബു, ജറീന റോയ്, ബിന്ദു ജയൻ, ജോണി വളിപ്ലക്കൽ കൃഷിഓഫീസർ പി.എം. മൊഹമ്മദ്, കൃഷി അസിസ്റ്റന്റുമാരായ മിഷേൽ ജോർജ്ജ്, ഷഹാന, ഗ്രാമ പഞ്ചായത്ത് അസി.സെക്രട്ടറി അജിത് പി.എസ്. കാർഷിക വികസന സമിതി അംഗങ്ങളായ പയസ് തീയാട്ടുപറമ്പിൽ രാജേഷ് മണിമലതറപ്പിൽ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button