Kodanchery

സംസ്ഥാനത്ത് വിത്ത് ലൈബ്രറിയുള്ള ആദ്യ സ്കൂളായി കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂൾ

കോടഞ്ചേരി : കാർഷിക സംസ്കാരം തിരികെ കൊണ്ടുവരിക, വിഷരഹിതവും ആരോഗ്യകരവുമായ ഭക്ഷണശീലം ഉണ്ടാക്കിയെടുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂളിലെ വിത്ത് ലൈബ്രറി ഉദ്ഘാടനം ചെയ്തു.

സ്കൂൾ അങ്കണത്തിൽ സ്കൂൾ മാനേജർ അഗസ്റ്റിൽ ആലുങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് പുതുപ്പാടി കൃഷി ഓഫീസർ ആരണ്യ വി.കെ വിത്ത് ലൈബ്രറി ഉദ്ഘാടനം ചെയ്തു. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള വിത്തു വിതരണത്തിന്റെ ഉദ്ഘാടനം ,പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ വിത്തു പായ്ക്കറ്റുകൾ സ്കൂൾ ലീഡർ സന്മയ B.S നു നൽകി നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ താമരശ്ശേരി എ.ഇ.ഒ N. K പ്രേമൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ അധ്യാപകൻ ജാഫർ സാദിഖ് പദ്ധതി വിശദീകരണം നടത്തി.

സ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിന് വാർഡ് മെമ്പർ ഷിൻജോ തൈക്കൽ , എച്ച് .എം ഫോറം കൺവീനർ സക്കീർ , പി.ടി.എ പ്രസിഡൻറ് ജെയ്സൺ കിളിവള്ളി , എം.പി.ടി. എ പ്രസിഡന്റ് അജിത എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി രാജേഷ് ചാക്കോ ചടങ്ങിന് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button