Mukkam

തോട്ടം തൊഴിലാളികളുടെ വേതന വ്യവസ്ഥ ഉടന്‍ പരിഷ്‌കരിക്കുക; എഫ്.ഐ.ടി.യു.

മുക്കം : തിരുവമ്പാടി എസ്റ്റേറ്റ് തോട്ടം തൊഴിലാളികളുടെ വേതന വ്യവസ്ഥ ഉടന്‍ പരിഷ്‌കരിക്കണമെന്നും ആനുകൂല്യങ്ങള്‍ തടയുന്ന മാനേജ്‌മെന്റ് നടപടികള്‍ പ്രതിഷേധാര്‍ഹമാണന്നും എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂര്‍. 75 ദിവസം പിന്നിട്ട എസ്റ്റേറ്റ് തൊഴിലാളികളുടെ അനിശ്ചിതകാല സമരത്തിന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്റെ ഐക്യാദാര്‍ഢ്യവുമായി സമരപ്പന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വകുപ്പ് മന്ത്രി ഇടപെട്ട് തിരുവമ്പാടി എസ്റ്റേറ്റ് സമരം ഉടന്‍ പരിഹരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി തസ്നീം മമ്പാട്, എഫ്.ഐ.ടി.യു ജില്ല പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.

വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം സെക്രട്ടറി ഇ.കെ.കെ ബാവ, മീഡിയ സെക്രട്ടറി സാലിം ജീറോഡ്, അന്‍വര്‍ മുക്കം, എഫ്.ഐ.ടി.യു ജില്ല നേതാക്കളായ അശ്റഫ് പി.കെ, സൈനുല്‍ ആബിദ്, ഷമീര്‍ വെള്ളയില്‍, ഹാഷിം ബാലുശ്ശേരി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button