Kodanchery
ലാപ്ടോപ്പ് സ്റ്റാൻ്റുകൾ സംഭാവന ചെയ്തു

കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്ക്കൂളിന് എസ് എസ് എൽ സി 2000 ബാച്ച് വിദ്യാർത്ഥികളുടെ സ്നേഹോപഹാരം. ലക്ചർ സ്റ്റാൻ്റായും ലാപ്ടോപ്പ് ടേബിളായും ഉപയോഗിക്കാവുന്ന തരത്തിൽ രൂപകൽപ്പന ചെയ്ത സ്റ്റാൻറുകളാണ് സ്കൂളിലെ മുഴുവൻ ക്ലാസുകളിലേക്കും നൽകിയത്. വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ 2000 എസ് എസ് എൽ സി കൂട്ടായ്മയുടെ പ്രതിനിധി ഒ.എം സാജിദ് സ്റ്റാൻ്റുകൾ ഹെഡ്മാസ്റ്റർ റോഷിൻ മാത്യുവിന് കൈമാറി.
വിദ്യാലയത്തിന് പൂർവ്വ വിദ്യാർത്ഥികൾ നൽകിയ ഉപഹാരത്തിനും ഇതിന് നേതൃത്വം നൽകിയവരെയും ഹെഡ്മാസ്റ്റർ അഭിനന്ദിച്ചു. ചടങ്ങിൽ ടിസൻ ജോസഫ്, ഡാലി ഫിലിപ്പ്, ബിൻസി മാത്യു, അനുജ ജോസഫ്, ഇൻഫൻറ് മേരി, ബീന മാത്യു തുടങ്ങിയവർ ആശംസകൾ നേർന്നു.







