Puthuppady

‘നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം’ എന്ന സന്ദേശവുമായി നാടൻ പാലഹാര മേള സംഘടിപ്പിച്ചു

പുതുപ്പാടി: അടിവാരം എ എൽ പി സ്കൂളിലെ മൂന്നാം ക്ലാസ്സിന്റെ നേതൃത്വത്തിൽ പരിസരപഠന പഠഭാഗവുമായി ബന്ധപ്പെട്ട് ‘നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം’ എന്ന സന്ദേശവുമായി നാടൻ പാലഹാര മേള സംഘടിപ്പിച്ചു.

സ്കൂളിലെ മൂന്നാം ക്ലാസിലെ തിരഞ്ഞെടുത്ത മൂന്ന് കുട്ടികളായ റയാൻ റഹ്മാൻ , ദേവനന്ദ, അഭിന വിജീഷ് എന്നിവർ പാലഹാര മേള ഉൽഘാടനം ചെയ്തത് ഏറെ കൗതുകമായി PTA പ്രസിഡന്റ് മുസ്തഫ യുടെ സാന്നിധ്യത്തിൽ മേള ആരംഭിച്ചു.മേളയോടൊപ്പം കുട്ടികളുടെ ഗസൽ വിരുന്നും ചായക്കടയും മേളയുടെ മാറ്റ് കൂട്ടി.

ജങ്ക് ഫുഡ്സിന്റെ പിടിയിൽ നിന്നും കുട്ടികളെ മോചിപ്പിക്കുക, ജീവിത ശൈലീ രോഗങ്ങൾ വരുത്തുന്ന ഭക്ഷ്യശീലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുക ,നാടൻ ഭക്ഷ്യ ഇനങ്ങളുടെ ഗുണവും മേൻമയും പുതു തലമുറയെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാടൻ പലഹാരമേള സംഘടിപ്പിച്ചത്. വിദ്യാർഥി പ്രതിനിധികളായ ആയിഷ റസ്വിയ , ഫൈഹ ഫാത്തിമ എന്നിവർ സ്വാഗതവും നന്ദിയും സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഷംല ടീച്ചർ ആശംസയും അറിയിച്ചു. രക്ഷിതാക്കളുടെ സഹായത്തോടെ നടത്തിയ പലഹാരമേള കുട്ടികൾക്ക് കൗതുകം ഉണർത്തുന്നതായിരുന്നു മൂന്നാം ക്ലാസ്സിലെ എഴുപതോളം കുട്ടികൾ ആണ് മേളയിൽ പങ്കെടുത്തത്

 

Related Articles

Leave a Reply

Back to top button