CharamamKoodaranji
കൂടരഞ്ഞി : ചവലപ്പാറ കൂളിപ്പാറ രഘുവിന്റെ ഭാര്യ സിന്ധു കോഴിക്കോട് മെഡിക്കൽ കോളേജിൽ അന്തരിച്ചു

കൂടരഞ്ഞി : ചവലപ്പാറ കൂളിപ്പാറ രഘുവിന്റെ ഭാര്യ സിന്ധു (45) കോഴിക്കോട് മെഡിക്കൽ കോളേജിൽ അന്തരിച്ചു.
സംസ്കാരം ഇന്ന് (27-10-2022-വ്യാഴം) വൈകുന്നേരം 04:00 മണിക്ക്.
പനിയെ തുടർന്ന് സിന്ധുവിനെ ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
കാഷ്വാലിറ്റിയിൽ കാണിച്ച സിന്ധുവിന് ശക്തമായ പനി ഉള്ളതിനാൽ വാർഡിൽ അഡ്മിറ്റ് ചെയ്തു. ഇന്ന് രാവിലെ കുത്തിവെപ്പ് എടുത്ത ശേഷം പൾസ് റേറ്റ് താഴുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.
മരുന്നു മാറി കുത്തി വെച്ചതിനെ തുടർന്നാണ് യുവതി മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഇതിനെ തുടർന്ന് മെഡിക്കൽ കോളജിൽ പോലീസ് കേസെടുത്തു.
മക്കൾ: ദേവിക രാഹുൽ.
മരുമകൻ: അഖിൽ (പുൽപ്പള്ളി).







