Mukkam

മുക്കം ബസ്റ്റാൻഡിൽ ലഹരി വിരുദ്ധ വലയം തീർത്തു എൻഎസ്എസ് വളണ്ടിയർമാർ

മുക്കം : നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി എൻ എസ് എസ് വളണ്ടിയർമാരും നാട്ടുകാരും മുക്കം ബസ്റ്റാൻഡിൽ ലഹരി വിരുദ്ധ വലയം തീർത്തു. പ്രോഗ്രാമിൻ്റെ മാവൂർ ക്ലസ്റ്റർ തല ഉദ്ഘാടനം മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പിടി ബാബു നിർവഹിച്ചു.
മുക്കം ബസ്റ്റാൻഡിലാണ് സമൂഹ ജാഗ്രത ജ്യോതിയുടെ ഭാഗമായി ലഹരി വിരുദ്ധ വലയവും മെഴുക് തിരി വെട്ടം തെളിയിക്കലും നടത്തിയത്. പരിപാടിക്ക് പിടിഎം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് നേതൃത്വം നൽകി.
കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ, ചെറുവാടി ഹയർ സെക്കൻഡറി സ്കൂൾ, മണാശ്ശേരി എം.എ.എം.ഒ ഹയർ സെക്കൻഡറി സ്കൂൾ, ചേന്നമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ, മുക്കം ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ സ്ഥാപനങ്ങളിലെ എൻഎസ്എസ് വളണ്ടിയർമാരും അധ്യാപകരും മുക്കം ടൗണിലെ വ്യാപാരികളും നാട്ടുകാരും ലഹരി വിരുദ്ധ വലയത്തിൽ പങ്ക് ചേർന്നു.
പിടിഎം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബിജു എം എസ് അധ്യക്ഷത വഹിച്ചു. മണാശേരി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ സന്തോഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാവൂർ ക്ലസ്റ്റർ കോർഡിനേറ്റർ സില്ലി ബി കൃഷ്ണൻ, പിടിഎ പ്രസിഡണ്ട് എസ് എ നാസർ, വൈസ് പ്രസിഡണ്ട് ഫസൽ ബാബു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിപി സഹീർ, ഫഹദ് ചെറുവാടി, കെസി ലുക്മാൻ, സുലൈഖ ടീച്ചർ, അനന്തു ജയപ്രകാശ്, നിഹാൽ കെടി എന്നിവർ പ്രോഗ്രാം പ്രോഗ്രാമിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button