Thamarassery

താമരശ്ശേരി രൂപതയുടെ ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമായി

താമരശ്ശേരി: താമരശ്ശേരി രൂപതയുടെ സാമൂഹികസേവന വിഭാഗമായ സി.ഒ.ഡി.യുടെ നേതൃത്വത്തിൽ നടത്തുന്ന കുടുംബസുരക്ഷ ആരോഗ്യ ഇൻഷുറൻസ് അഞ്ചാം വർഷ പദ്ധതിക്ക് തുടക്കമായി.

ഭാര്യ, ഭർത്താവ്, 70 വയസ്സ് വരെയുള്ള മാതാപിതാക്കൾ, കുട്ടികൾ എന്നിങ്ങനെ ആറ് പേർക്ക് പദ്ധതിയിൽ അംഗങ്ങളാകാം. 3000 രൂപ വാർഷിക പ്രീമിയത്തിൽ ഒരു ലക്ഷം വരെയാണ് ഇൻഷുറൻസ് ലഭിക്കുന്നത്.

പദ്ധതിയുടെ ഈ വർഷത്തെ ആദ്യ അപേക്ഷ സ്വീകരണം താമരശ്ശേരി രൂപത വികാരി ജനറാൾ മോൺ. ജോൺ ഒറവുങ്കര സി.ഒ.ഡി. കോ-ഓഡിനേറ്റർ പി.സി. ഷിനോജിൽനിന്ന് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. സി.ഒ.ഡി. ഡയറക്ടർ ഫാ. ജോർജ് ചെമ്പരത്തി അധ്യക്ഷനായി. കെ.സി. ജോയി പദ്ധതി വിശദീകരിച്ചു. ഫാ. ജെയ്‌സൻ കാരക്കുന്നേൽ, ഫാ. ഷെറിൻ പുത്തൻപുരയിൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button