Mukkam

മുക്കം നഗരസൗന്ദര്യവത്കരണപ്രവൃത്തി വ്യാപാരികൾ തടഞ്ഞു

മുക്കം: മുക്കം നഗരസൗന്ദര്യവത്കരണ പ്രവൃത്തി അശാസ്ത്രീയമെന്നാരോപിച്ച് വ്യാപാരികൾ വീണ്ടും രംഗത്ത്. പദ്ധതിയോടനുബന്ധിച്ച് മുക്കം നഗരത്തിൽ നടപ്പാതയ്ക്കരികെ കൈവരികൾ സ്ഥാപിക്കുന്ന പ്രവൃത്തി വ്യാപാരികൾ തടഞ്ഞു. ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം.

കടകളിലേക്കുള്ള വഴി തടസ്സപ്പെടുത്തിയാണ് കൈവരികൾ സ്ഥാപിക്കുന്നതെന്നാരോപിച്ചാണ് പ്രവൃത്തി തടഞ്ഞത്. നേരത്തേ എം.എൽ.എ.യുടെ സാന്നിധ്യത്തിൽ കരാറുകാരും ഉദ്യോഗസ്ഥരും തന്ന ഉറപ്പുപാലിക്കാത്ത സാഹചര്യത്തിലാണ് പ്രവൃത്തി തടഞ്ഞതെന്നും അരീക്കോട്ടും ബത്തേരിയിലും സ്ഥാപിച്ച രീതിയിലുള്ള കൈവരികൾ മുക്കത്തും സ്ഥാപിച്ചാൽ മതിയെന്നും വ്യാപാരികൾ പറയുന്നു.

പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാൽ വ്യാപാരികൾ ഏറെ പ്രയാസങ്ങൾ നേരിടുന്നുണ്ടെന്നും വ്യാപാരികളെ ദ്രോഹിക്കുന്ന നിലപാടുമായി മുന്നോട്ടു പോയാൽ നിയമപരമായി നേരിടുമെന്നും വ്യാപാരികൾ പറഞ്ഞു

Related Articles

Leave a Reply

Back to top button