Mukkam
മിന്നലിൽ നാശനഷ്ടം; ആട്ടിൻകുട്ടി ചത്തു

മുക്കം: അഗസ്ത്യൻമുഴി തടപ്പറമ്പിൽ മിന്നലിൽ നാശനഷ്ടം. നിലയത്തിൽ തടപ്പറമ്പിൽ പ്രകാശന്റെ വീടിന്റെ തറ മിന്നലിൽ കേടു പറ്റി. വയറിങ് പൂർണമായും കത്തി നശിച്ചു. ആട്ടിൻകുട്ടി മിന്നലേറ്റ് ചത്തു. വാഴക്കൃഷിയും നശിച്ചു. ഇന്നലെ വൈകിട്ടു മൂന്നോടെയാണു സംഭവം.
മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കൊപ്പം ഇടിയും മിന്നലും ഉണ്ടായിരുന്നു. കഴിഞ്ഞ വർഷവും പ്രകാശന്റെ വീട്ടിലെ തെങ്ങുകൾ മിന്നലേറ്റു നശിച്ചിരുന്നു. നഗരസഭാധ്യക്ഷൻ പി.ടി.ബാബു, കൗൺസിലർ വളപ്പിൽ ശിവശങ്കരൻ എന്നിവർ സ്ഥലം സന്ദർശിച്ചു.







