തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഗ്യാസ് ക്രിമറ്റോറിയം എം.എൽ.എ ലിന്റോ ജോസഫ് നാടിന് സമർപ്പിച്ചു

തിരുവമാടി: മലയോര മേഖലയായ തിരുവമ്പാടിയിൽ ഗ്യാസ് ക്രിമറ്റോറിയം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നാടിന് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ മുഖ്യാഥിതിയായി.
നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇരുപത്തിഒന്നതര ലക്ഷം രൂപയും മെഷിനറികൾ സ്ഥാപിക്കുന്നതിനായി മുപ്പത്തിമൂന്നര ലക്ഷം രൂപയുമാണ് ചെലവഴിച്ചത്. ആകെ 63 ലക്ഷം രൂപ ചെലവയിച്ചാണ് ആധുനീക രീതിയിലുള്ള ഗ്യാസ് ക്രിമറ്റോറിയം ഇന്ന് തുറന്ന് കൊടുത്തത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ മുഖ്യാഥിതിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് , സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , റംല ചോലക്കൽ, ബ്ലോക്ക് അംഗം ബിജു എണ്ണാർമണ്ണിൽ, മുഹമ്മദലി കെ എം , ബാബു പൈക്കാട്ടിൽ, ജോളി ജോസഫ് , പി ടി അഗസ്റ്റിൻ, ടി ജെ കുര്യാച്ചൻ , പ്രീതി രാജിവ് , ടോമി കൊന്നക്കൽ , ഗണേഷ് ബാബു, സാഫിർ ദാരിമി, ജോയി മ്ലാങ്കുഴി, പ്രസാദ് കെ , ഡേവിഡ്, ജിജി ഇല്ലിക്കൽ , സുന്ദരൻ എ പ്രണവം, പി.ടി ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.







