Thiruvambady

തിരുവമ്പാടി പള്ളിത്തിരുനാൾ കൊടിയേറി

തിരുവമ്പാടി : തിരുഹൃദയ ഫൊറോന ദേവാലയം തിരുനാളിന് ഇടവകവികാരി ഫാ. ജോസ് ഓലിയക്കാട്ട് കൊടിയേറ്റി. സഹവികാരിമാരായ ഫാ. ജോബിൻ തെക്കേക്കരമറ്റം, ഫാ. അമൽ പുരയിടം എന്നിവർ സഹകാർമികത്വം വഹിച്ചു.

ഫാ. തോമസ് പുലയംപറമ്പിൽ പ്രഭാഷണം നടത്തി. കുർബാന, വചനസന്ദേശം, ലദീഞ്ഞ് എന്നിവ നടന്നു. ഇന്ന് വൈകീട്ട് നാലിന് ഫാ. അഗസ്റ്റിൻ തുറവക്കൽ പ്രഭാഷണം നടത്തും. ഞായറാഴ്ച തിരുനാൾ സമാപിക്കും

Related Articles

Leave a Reply

Back to top button