Puthuppady

പുതുപ്പാടി മുസ്ലിം യൂത്ത് ലീഗ് വിവിധ സ്ഥാനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവർക്ക് സ്വീകരണവും അനുമോദനവും നൽകി

പുതുപ്പാടി: പുതുപ്പാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വിവിധ സ്ഥാനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവർക്ക് സ്വീകരണവും അനുമോദനവും നൽകി. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട നജ്മുന്നീസ ഷെരീഫ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായി തെരഞ്ഞെടുക്കപ്പെട്ട ഷംസു കുനിയിൽ, ഒ.എം റംല അസീസ്, കേരള ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.പി.സി നജീബ്, എം.ഫിൽ കരസ്ഥമാക്കിയ വി.കെ മെഹറുന്നീസ എന്നിവർക്കാണ് പുതുപ്പാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സ്വീകരണം നൽകിയത്.

പരിപാടിയിൽ പി.കെ നംഷീദ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഡ്വ ഫൈസൽ ബാബു ഉപഹാര സമർപ്പണം നടത്തി. ചടങ്ങിൽ വി.കെ ഹുസൈൻ കുട്ടി, സി.കെ കാസിം, പി.ജി മുഹമ്മദ്, സി.എ മുഹമ്മദ്, കെ.പി സുനീർ, വി.പി.എ ജലീൽ, ഷംസീർ പോത്താറ്റിൽ, മുത്തു അബ്ദുസ്സലാം, കെ.ടി ഷമീർ, ഷാഫി വളഞ്ഞ പാറ, കെ.സി ശിഹാബ്, അർഷാദ് മലപുറം, വി.കെ ഷംനാദ്, ടി.ഡി അബ്ദുറഹിമാൻ, ഷബീറലി, മെഹറലി, ഷാഹിദ്, സിറാജ്, ഷഫീഖ്, ഷിഹാബ്, യഹ് ക്കൂബ്, മുനീർ ,സി.പി റിയാസ്, തൻസീർ, ഷുഹൈബ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button