Koodaranji

കൂടരഞ്ഞി സ്വദേശി 78-കാരിയായ ഏലിക്കുട്ടി ടീച്ചറുടെ കൃഷി രീതികൾ ശ്രദ്ധേയമാകുന്നു

കൂടരഞ്ഞി: താഴെ കൂടരഞ്ഞി കുറുന്താനത്ത് ഏലിക്കുട്ടി ടീച്ചർ തന്റെ പ്രായം എൺപതിനോട് അടുക്കുമ്പോഴും കൃഷി മേഖലയിൽ സജീവസാന്നിധ്യമായി മാറിക്കൊണ്ട് നാട്ടുകാരുടെ ഇടയിൽ ശ്രദ്ധേയമാകുന്നു.

തന്റെ ജൈവകൃഷി ഇടങ്ങളിൽ നട്ടുവളർത്തിയ പച്ചക്കറികൃഷി നൂറുശതമാനവും ഫലസമൃദ്ധിയിൽ എത്തിക്കാൻ കഴിഞ്ഞതാണ് ടീച്ചറെ ശ്രദ്ധേയമാക്കിയത്. വാഴ, ചേന, ചേമ്പ്, കപ്പ, ഇഞ്ചി തുടങ്ങി പലയിനം ഉൽപ്പന്നങ്ങളും ഈ റിട്ടയേർഡ് അധ്യാപകയുടെ കൃഷിയിനങ്ങളിൽ നിറഞ്ഞുനിൽക്കുന്നു.

ജൈവവളം മാത്രം ഉപയോഗിച്ചുകൊണ്ടുള്ള കൃഷി രീതിയാണ് ടീച്ചറിന്റേത്. രാവിലെയും വൈകുന്നേരങ്ങളിലും പൂർണമായും കൃഷിപ്പണികളിൽ ഏർപ്പെടുകയാണ് ഏലിക്കുട്ടി ടീച്ചർ.

പൂച്ചെടി പരിപാലനത്തിനും, കോഴി വളർത്തലിലും ടീച്ചർ ഇതിനിടയിലും സമയം കണ്ടെത്തുന്നു. കർമ്മം കൊണ്ട് അധ്യാപിക ആണെങ്കിലും മനസ്സുകൊണ്ട് ചെറുപ്പം മുതലേ ഒരു കർഷക ആയിരുന്നു ഏലിക്കുട്ടി ടീച്ചർ. അതിവിപുലമായ രീതിയിൽ കൃഷി രംഗത്തേക്ക് ചുവടെ വയ്ക്കാൻ ഒരുങ്ങുകയാണ് 78 കാരിയായ ഏലിക്കുട്ടി ടീച്ചർ.

Related Articles

Leave a Reply

Back to top button