Koodaranji

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ വിപുലമായ രീതിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

കൂടരഞ്ഞി : സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂളിൽ ശിശുദിനാഘോഷം വർണ്ണാഭമായി നടത്തി. ഹെഡ്മിസ്‌ട്രെസ് സിസ്റ്റർ ലൗലി ടി ജോർജ് സ്വാഗതം ആശംസിക്കുകയും പി ടി എ പ്രസിഡന്റ്‌ ശ്രീ സണ്ണി പെരുകിലംതറപ്പേൽ, സൗമ്യ ടീച്ചർ എന്നിവർ കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകുകയും കുട്ടി പ്രതിഭകളെ അനുമോദി ക്കുകയും ചെയ്തു.

കുട്ടി ചാച്ചാജിമാരും നിറപ്പകിട്ടാർന്ന വേഷം അണിഞ്ഞ കുരുന്നുകൾ കൂടരഞ്ഞി അങ്ങാടിക്ക് കൗതുകം പകർന്ന് ശിശുദിന റാലി ആകർഷകമാക്കി. വർണ്ണശബളമായ ഘോഷയാത്രയ്ക്കുശേഷം കുട്ടികൾക്ക് പായസം നൽകി.

അക്ഷരപ്പുര ജനകീയ വായനശാല നടത്തിയ മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് വൈസ് പ്രസിഡണ്ട് ജിനേഷ് തെക്കനാട്ട് പിടിഎ അംഗങ്ങളായ ജേക്കബ്, പ്രതീഷ് ഉദയൻ എന്നിവർ ചേർന്ന് പ്രതിഭകൾക്ക് സമ്മാന വിതരണവും നടത്തി. അധ്യാപക പ്രതിനിധി സെബിൻ സാർ നന്ദി പറയുകയും ചെയ്തു

Related Articles

Leave a Reply

Back to top button