Kodiyathur

‘ലഹരി ഔട്ട്, വൺ മില്യൺ ഗോൾ’ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു

കൊടിയത്തൂർ: മുസ്ലിം യൂത്ത്ലീഗ് കൊടിയത്തൂർ യൂണിറ്റ് വേൾഡ് കപ്പ് ഫുട്ബോളിനോടനുബന്ധിച്ച്  ‘ലഹരി ഔട്ട് വൺ മില്യൺ ഗോൾ’ ഫുട്ബോൾ ഷൂട്ട്ഔട്ട് മത്സരം സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ല ജന. സെക്രട്ടറി മൊയ്‌ദീൻ കോയ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.പി അബ്ദുറഹിമാൻ, മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി നൗഫൽ പുതുക്കുടി, എം.എസ്‌.എഫ് പഞ്ചായത്ത്‌ പ്രസിഡന്റ് നാദിർഷ, യൂത്ത് ലീഗ് യൂണിറ്റ് പ്രസിഡന്റ് ഫൈസൽ, സെക്രട്ടറി ഹാദിൽ, ഇർഷാദ്, നിയാസ്, നൗഷാദ് മാസ്റ്റർ, ഷാഹിൽ കണ്ണാട്ടിൽ, നാസിൽ, ഹംദാൻ, അബ്ദുറഹിമാൻ പുതിയൊട്ടിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button