Kodanchery

നെല്ലിപ്പോയിൽ വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിനായുള്ള ഭൂമി സൗജന്യമായി വിട്ടുനൽകി

കോടഞ്ചേരി: നെല്ലിപ്പോയിലിൽ സ്മാർട്ട്‌ വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിനായി 5 സെന്റ് സ്ഥലം മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി വക സൗജന്യമായി നൽകി. ഇടവക വികാരി ഫാ: ജോർജ് കറുകമാലിൽ തഹസിൽദാർ സി. സുബൈറിന് രേഖകൾ കൈമാറി.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, ഭൂരേഖ തഹസിൽദാർ ബാലരാജൻ, ചാർജ് ഓഫീസർ ജോസഫ് എം കെ, വാർഡ് മെമ്പർ റോസമ്മ കയത്തിങ്കൽ,രതീഷ് എ.സി, മാർട്ടിൻ കെ.ജെ, ജോയി കുളപ്പുറത്ത്, ബാബു മൂത്തേടത്ത്, ബിനോയ് തുരുത്തിയിൽ, സണ്ണി പനന്താനത്ത്, ഔസേപ്പ് ആലവേലിൽ, പോൾസൺ കരിനാട്ട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button