ഇടത് സമരം; ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന് മറയിടാൻ; പ്രസിഡൻറ് മേഴ്സി പുളിക്കാട്ടിൽ

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പദ്ധതി പ്രവർത്തനങ്ങളിൽ ബഹുദൂരം മുന്നിലാണെന്ന് പ്രസിഡൻറ് മേഴ്സി പുളിക്കാട്ടിൽ പറഞ്ഞു. ഇടതുപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി നടത്തുന്ന വികസന മുന്നേറ്റത്തിന് മറയിടാൻ വേണ്ടിയാണ് ഇടത് പക്ഷം പഞ്ചായത്തിനു മുന്നിലേക്ക് സമരം നടത്തുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് പറഞ്ഞു. ഇടത് പക്ഷം സമരത്തിനായി തിരഞ്ഞെടുത്ത വിഷയമേഖലകളിലെല്ലാം ഗ്രാമ പഞ്ചായത്ത് മുന്നിലാണെന്ന് സമരക്കാർ തിരിച്ചറിയണം എന്നും.
തിരുവമ്പാടി കെ എസ് ആർ ടി സി ഓപ്പറേറ്റിംഗ് സെന്റർ പ്രവർത്തനം കെ എസ് ആർ ടി സി യുടെ സ്വന്തം സ്ഥലത്തേക്ക് മാറ്റുന്നതിന് കെ എസ് ആർ ടി സി ക്ക് കത്ത് നൽകാൻ ഭരണ സമിതി തീരുമാനമെടുത്തതാണെന്നും.
ഗ്രാമ പഞ്ചായത്തിന്റെ പദ്ധതി പ്രവർത്തനം താളം തെറ്റിയെന്ന ഇടത് വാദം അടിസ്ഥാനരഹിതമാണ്. ഗ്രാമ പഞ്ചായത്ത് പദ്ധതി പ്രവർത്തനം തുടങ്ങിയത് നവംബർ പകുതിയോട് കൂടി മാത്രമാണ്.
ദേശീയ ഗ്രാമിണതൊഴിലുറപ്പ് പദ്ധതിയിൽ നാളിതുവരെ നടക്കാത്ത പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ഇതിനോടകം തന്നെ 3 കോടി ഈ മേഖലയിൽ ചിലവിട്ടു കഴിഞ്ഞു.
കഴിഞ്ഞ വർഷം 300 തെരുവ് വിളക്കുകൾ പ്രധാന തെരുവുകളിൽ സ്ഥാപിച്ചു കഴിഞ്ഞു. 400 ഓളം പുതിയ വിളക്കുകൾ വാർഡിലെ ഉൾ പ്രദേശങ്ങളിൽ ഈ വർഷം സ്ഥാപിക്കാനിരിക്കുകയുമാണ്. പഞ്ചായത്തിലെ കേടായ ജലനിധി പദ്ധതികൾ എല്ലാം പുനരുദ്ധാരണം നടത്തി കുടിവെള്ളം ലഭ്യമാക്കി. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം സാധ്യമാക്കുകയും ചെയ്തു എന്നും.
2022 23 പദ്ധതി വർഷത്തിൽ പട്ടിയെ വർഗ്ഗ വികസന ഫണ്ടിനത്തിൽ 62 ശതമാനവും, പട്ടികജാതി വികസന ഫണ്ടിനത്തിൽ 44.25 ശതമാനവും പൊതുവിഭാഗം വികസന ഫണ്ട് 16.86 ശതമാനവും, ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞു എന്നും.
ആസ്തി പുനരുദ്ധാന ഫണ്ട് 25.57 ശതമാനവും ചെലവഴിച്ചതായും, ആകെ ചിലവിനത്തിൽ 16.08 ശതമാനം പ്രവർത്തനങ്ങൾ നടത്തിയെടുക്കാൻ പഞ്ചായത്തിന് കഴിഞ്ഞത് വലിയ നേട്ടം ആണെന്നും പ്രസിഡണ്ട് കൂട്ടിച്ചേർത്തു.
കാർഷിക മേഖലയിൽ 14.97 ശതമാനം, മൃഗസംരക്ഷണം 0.00 ശതമാനം, കുടുംബാരോഗ്യ കേന്ദ്രം – 8.29 ശതമാനം, ആയുർവേദം 100 ശതമാനം, ദാരിദ്ര്യ ലഘൂകരണം 13.95 ശതമാനം, ഐ.സി.ഡി.എസ് (അങ്കണവാടി ) – 14.64 ശതമാനം, ഡയറി പൂജ്യം ശതമാനം, പൊതുഭരണം 5.26 ശതമാനം, വിദ്യാഭ്യാസം 49.88 ശതമാനം, പൊതുമരാമത്ത് 19.56 ശതമാനം പൂർത്തിയാക്കാൻ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട് എന്നും
പൊതുവരാമത്ത് പദ്ധതി നിർവഹണ രംഗത്ത് ഒട്ടേറെ സാങ്കേതിക പരിഷ്കാരങ്ങൾ നടന്നുവരുന്നത് പദ്ധതി പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ഗുണഭോത്ത് പട്ടിക ആവശ്യമായ ഡയറി, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിൽ ഡിസംബർ അവസാനത്തോടെ വലിയ പുരോഗതി ഉണ്ടാക്കാനും പഞ്ചായത്തിന് സാധിക്കുമെന്നും, മാർച്ച് പൂർത്തിയാകുമ്പോൾ ഇടതുപക്ഷത്തിന് ഒന്നും പറയാനുള്ള അവസരം ഉണ്ടാകില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും, വൈസ് പ്രസിഡണ്ടും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പഞ്ചായത്ത് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ , സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ പങ്കെടുത്തു.







