Kodiyathur

സുരക്ഷാ പെയിൻ & പാലിയേറ്റീവ് പന്നിക്കോട് മേഖല കമ്മിറ്റി രൂപീകരിച്ചു

കൊടിയത്തൂർ: ആതുര സേവന രംഗത്ത് സത്യുത്യർഹമായ സേവനം നടത്തി വരുന്ന സുരക്ഷ പെയിൻ & പാലിയേറ്റീവ് പന്നിക്കോട് മേഖല കമ്മിറ്റി, സി.പി.ഐ.എം പന്നിക്കോട് ലോക്കൽ സെക്രട്ടറി ബിനോയ് ടി ലൂക്കോസിന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ വെച്ച് രൂപീകരിച്ചു.
രൂപീകരണ യോഗത്തിൽ ജില്ല വൈസ് ചെയർമാൻ പ്രമോദ്, തിരുവമ്പാടി
സോണൽ കൺവീനർ ഗിരീഷ് കാരകുറ്റി, ഗ്രാമപഞ്ചായത്ത് മെമ്പർ കോമളം, ഉമ ഉണ്ണികൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു. സെറീന ഇ.പി സ്വാഗതവും സാബു സ്കറിയ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:
 
ചെയർമാൻ: സാബു സ്കറിയ, കൺവീനർ: സെറീന ഇ.പി,
വൈ. ചെയർമാൻ: സിനോയ് പി ജോയ്, ശ്രീജ,
ജോ. കൺവീനർ: ഉമ ഉണ്ണികൃഷ്ണൻ, രജീഷ് തോണിചാലിൽ,
ട്രഷറർ: യു.കെ അശോകൻ തുടങ്ങി 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button