Kerala

റബറിന്റെ തറവില 170 രൂപയാക്കി ഉയർത്തി; നെല്ലിന്റെ സംഭരണ വില 28 രൂപ

റബ്ബറിൻ്റെ തറവില 170 രൂപയാക്കി ഉയർത്തിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നെല്ലിന്റെ സംഭരണ വില 28 രൂപയാക്കി. നാളികേരത്തിന്റെ സംഭരണവില 22 ൽ നിന്ന് 32 രൂപയാക്കി എന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.

ആരോഗ്യവകുപ്പിൽ പുതിയ 4000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തും. എല്ലാ ക്ഷേമപെൻഷനുകളും 1600 രൂപയാക്കും. 1500ൽ നിന്നാണ് 100 രൂപ വർധിപ്പിച്ച് 1600 രൂപ ആക്കിയത്. ഏപ്രിൽ മുതൽ ഇവ ലഭ്യമായിത്തുടങ്ങും. തദ്ദേശസ്ഥാപനങ്ങൾക്ക് 1000 കോടി രൂപ അനുവദിക്കും. 2021–22 ൽ 15,000 കോടിയുടെ കിഫ്ബി പദ്ധതികൾ പൂർത്തിയാക്കും. ഇക്കാലയളവിൽ എട്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് കുഴല്‍മന്തം ജിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌നേഹയുടെ കവിതയോടെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. കുട്ടികൾ എഴുതിയ 12 കവിതകൾ ബജറ്റിലുണ്ടാവുമെന്ന് നേരത്തെ ധനമന്ത്രി പറഞ്ഞിരുന്നു.

Related Articles

Leave a Reply

Back to top button