Koodaranji

ആരോഗ്യ മേഖലയിൽ പുത്തനധ്യായം കുറിച്ച് കൂടരഞ്ഞിയിൽ ആരോഗ്യ മേള സംഘടിപ്പിച്ചു

കൂടരഞ്ഞി: ആരോഗ്യ മേഖലയിലെ മുഴുവൻ പദ്ധതികളെയും സംബന്ധിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി കൂടരഞ്ഞിയിൽ നടത്തിയ ആരോഗ്യ മേള ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾകൊണ്ടും ശ്രദ്ധേയമായി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.എസ്‌ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

മെഡിക്കൽ ഓഫീസർ ഡോ.പ്രിയ, ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺസൻ ജോർജ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ റോസിലി ടീച്ചർ, ജോസ്‌മോൻ മാവറ,
മെമ്പർമാരായ ജോണി വാണിപ്ലാക്കൽ, മെമ്പർമാരായ ജറീന റോയ്, ബോബി ഷിബു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ഗ്രീൻസ് പ്രസിഡന്റ് ടോമി പ്ലാത്തോട്ടം, അഭയ പാലിയേറ്റീവ് പ്രസിഡന്റ് ജോർജ്, ഡോ.ലിയ തുടങ്ങിയവർ സംസാരിച്ചു.

സർക്കാരിന്റെ അഭിമാന പദ്ധതിയായ ജീവതാളം ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ, പാലിയേറ്റീവ് പദ്ധതികൾ, ഐ.സി.ഡീ.എസ്, ഭാരതീയ ചികിത്സ വകുപ്പ്, സഞ്ജീവനി ക്ലിനിക് എന്നിവ ഉൾപ്പെടെ 12 സ്റ്റാളുകൾ മേളയുടെ ഭാഗമായി തയ്യാറാക്കി. കൂടാതെ വിവിധ ആരോഗ്യ വിഷയങ്ങളെ സംബന്ധിച്ച ബോധവൽക്കരണ ക്ലാസുകൾ, വിവിധ മത്സരങ്ങൾ, ഐഡിയ സ്റ്റാർ സിംഗർ പ്രോഗ്രാം ഗായിക അഭിമന്യ രതീഷിന്റ ഗാനം ഉൾപ്പെടയുള്ള കലാ പരിപാടികളും മേളയോടനുബന്ധിച്ചു നടത്തി.

Related Articles

Leave a Reply

Back to top button