Kodiyathur

സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ കീഴുപറമ്പിലെ അഗതിമന്ദിരം ശുചീകരിച്ചു

കൊടിയത്തൂർ: ഹോംഗാർഡ്സ് ആൻഡ്‌ സിവിൽ ഡിഫൻസ് റെയ്സിങ് ഡേയോടനുബന്ധിച്ച് നടക്കുന്ന വാരാഘോഷത്തിന്റെ ഭാഗമായി സിവിൽ ഡിഫൻസ് അംഗങ്ങൾ കീഴുപറമ്പിലെ അഗതിമന്ദിരപരിസരം ശുചീകരിച്ചു. മുക്കം അഗ്നിരക്ഷാനിലയത്തിന് കീഴിലുള്ള മുപ്പതോളം സിവിൽ ഡിഫൻസ് വൊളന്റിയർമാരാണ് പ്രവൃത്തികൾ നടത്തിയത്.

അഗ്നിരക്ഷാനിലയം ഓഫീസർ എം.എ ഗഫൂർ പ്രവർത്തി ഉദ്ഘാടനം ചെയ്തു. അന്ധ-അഗതിമന്ദിരം ചെയർമാൻ ഹമീദ്, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ജാബിർ മുക്കം, ഡെപ്യൂട്ടി പോസ്റ്റുവാർഡൻ ആയിഷ മാവൂർ, മുൻ പോസ്റ്റുവാർഡൻ അഷ്കർ സർക്കാർ തുടങ്ങിയവർ സംസാരിച്ചു. അബ്ദുള്ള മുറംപാത്തി, അവിനാശ് ചൂലൂർ, റഫീഖ് ആനക്കാംപൊയിൽ, റഹ്മത്തുന്നിസ, നവാസ്, റസ്നസ്, ഷഫീഖ്, റിഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button