Thiruvambady

വഴിക്കടവ് പാലം പ്രവർത്തി ഉദ്ഘാടനം ഡിസംബർ 19ന് മന്ത്രി മുഹമ്മദ് റിയാസ്‌ നിർവഹിക്കും

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കൽ വഴിക്കടവ് പാലം പ്രവർത്തി ഉദ്ഘാടനം ഡിസംബർ 19 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ പൊതുമരാമത്ത്, ടൂറിസം, യുവജന കാര്യംവകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും. രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

മലയോര നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന വഴിക്കടവ് പാലം നബാർഡ് ആർ.ഐ.ഡി.എഫിൽ ഉൾപ്പെടുത്തി 5.5 കോടി രൂപ ചിലവഴിച്ചാണ് ആധുനിക രീതിയിൽ പുനർനിർമ്മിക്കുന്നത്. ശിലാസ്ഥാപന കർമ്മം വിജയിപ്പിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ചെയർമാനായും ഫിറോസ് ഖാൻ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു.

Related Articles

Leave a Reply

Back to top button