Karassery

മുതിർന്ന കോൺഗ്രസ്സ്‌ നേതാവ് വി ബാലകൃഷ്ണൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു

കാരശ്ശേരി: മുരിങ്ങംപുറായിൽ ഇന്നലെ നിര്യാതനായ വി ബാലകൃഷ്ണൻ അനുസ്മരണയോഗം നടത്തി. വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖവ്യക്തിത്വങ്ങൾ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു. രാഹുൽ ഗാന്ധി എം.പി, കെ മുരളീധരൻ എം.പി, അബ്രഹാം ജോസ് (ഡി.കെ.ടി.എഫ് നിയോജക മണ്ഡലം മുൻ പ്രസിഡന്റ്‌), പി.പി ഗോപിനാഥ പിള്ള (മലബാർ മേഖല മിൽമ മുൻ ചെയർമാൻ) എന്നിവർ അനുശോചന സന്ദേശം കൈമാറി. അനുശോചനപ്രമേയം ജി അജിത് കുമാർ അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.പി സ്മിതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ സമാൻ ചാലൂളി ഈ.പി ഉണ്ണികൃഷ്ണൻ, സി.പി ചെറിയ മുഹമ്മദ്, വി കുഞ്ഞാലി, എം.ടി അഷ്‌റഫ്‌, സി.കെ കാസിം, മോഹനൻ മാസ്റ്റർ, മാന്ത്ര വിനോദ്, ഇമ്മാനുവൽ, കെ ശ്രീനിവാസൻ, പി.എൻ അജയൻ മാസ്റ്റർ, വി.പി ഷമീർ, അഡ്വ: കൃഷ്ണകുമാർ, ഈ.പി ബാബു, പി.വി സുരേന്ദ്രലാൽ, കെ കോയ, നിഷാബ് മുല്ലോളി, ജംഷിദ് ഒളകര, ടി.പി ജബ്ബാർ, കെ കൃഷ്ണദാസ്, അജിത് ഈ.പി, പ്രഹ്ളാദൻ, കെ പി രാജേഷ് എന്നിവർ അനുസ്മരണം നടത്തി.

Related Articles

Leave a Reply

Back to top button