Kodiyathur
എസ്.വൈ.എസ് യൂത്ത് കൗണ്‍സില്‍ സമാപിച്ചു

കൊടിയത്തൂർ: ‘നേരിന് കാവലിരിക്കുക’ എന്ന തലക്കെട്ടോടെ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായുള്ള യൂത്ത് കൗണ്‍സില്‍ വെസ്റ്റ് കൊടിയത്തൂര്‍ യൂണിറ്റില്‍ സമാപിച്ചു.
സുന്നി സെന്ററില്‍ നടന്ന സമാപന പരിപാടി സുന്നി മാനേജ്മെന്റ് അസോസിയേഷന് ജില്ലാ സെക്രട്ടറി കെ.എം അബ്ദുല്‍ ഹമീദ് സാഹിബ് ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുള്ള സാഹിബ് മുഖ്യ പ്രഭാഷണം നടത്തി.







