Thiruvambady

തിരുവമ്പാടി വനിത ഫെസിലിറ്റേഷൻ സെന്റർ നാടിന് സമർപ്പിച്ചു

തിരുവമ്പാടി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് തിരുവമ്പാടി ഡിവിഷൻ തൊണ്ടീമലിൽ നിർമ്മിച്ചു നൽകിയ വനിത ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിക്കാൻ ഫെസിലിറ്റഷൻ സെന്റർ സഹായകരമാകുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂർ അഭിപ്രായപ്പെട്ടു.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു എണ്ണാര്‍മണ്ണിൽ, വാർഡ് മെമ്പർ ബീന ആറാംപുറത്ത്, രതി സ്രാമ്പിക്കൽ, പി സിജു മാസ്റ്റർ, ഗോപിനാഥൻ മൂത്തേടം, ദാമോദരൻ ആറാംപുറത്ത്, ബഷീർ ചൂരക്കാട്ട്, ദിനേശൻ ഒഴലൂർ, സെബാസ്റ്റ്യൻ കുറ്റ്യുളി, ഹുസൈൻ വെള്ളരിച്ചാൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button