Mukkam

ബസ് തൊഴിലാളികൾ ലിന്റോ ജോസഫ് എം.എൽ.എയ്ക്ക് നിവേദനം നൽകി

മുക്കം: പൊതു വിദ്യാലയങ്ങളിലെ ബസ്സുകളിൽ വളരെ തുച്ഛമായ വേതനത്തിൽ തൊഴിലെടുക്കുന്ന ഡ്രൈവർമാർക്കും, ആയമാർക്കും മിനിമം വേതനം പ്രഖ്യാപിക്കണം എന്ന ആവശ്യം ഉന്നയിച്ച് ബസ് തൊഴിലാളികൾ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന് നിവേദനം നൽകി.

നിരവധി തവണ സർക്കാരിന്റെ മുന്നിൽ നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും നാളിതുവരെയായി ഒരു അനുകൂല സമീപനവും ഉണ്ടായിട്ടില്ലെന്നും കഴിഞ്ഞ കൊറോണ കാലത്ത് പല മേഖലയിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് സമാശ്വാസ സഹായം നൽകിയപ്പോഴും ഈ വിഭാഗം തൊഴിലാളികളുടെ വിവര ശേഖരണം എടുത്തുവെന്നല്ലാതെ ഒരു സഹായവും ഇന്ന് വരെ ലഭിച്ചിട്ടില്ല എന്നുള്ളത് തങ്ങളോട് കാണിക്കുന്ന വിവേചനമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

പ്രതിമാസം 6000, 3000 തുടങ്ങി വേതനങ്ങളിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരുടെയും ആയമാരുടെയും ജീവിതം അത്യന്തം പരിതാപകരമാണെന്നും തങ്ങളുടെ അവസ്ഥക്ക് മാറ്റം വരുത്തുവാൻ മിനിമം വേതനം ലഭിക്കുന്നതിന് ആവശ്യമായ ഇടപെടൽ സർക്കാരിൽ നിന്ന് ഉണ്ടാവണമെന്നാണ് നിവേദനത്തിൽ മുഘ്യ ആവശ്യം.

Related Articles

Leave a Reply

Back to top button