Thiruvambady

ട്രൈബൽ കോളനികളിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു

തിരുവമ്പാടി: പഞ്ചായത്തിലെ മുഴുവൻ ട്രൈബൽ കോളനികളിലും പഞ്ചായത്ത് വിഷു പച്ചക്കറികിറ്റുകൾ വിതരണം ചെയ്തു. മേലെ പൊന്നാങ്കയം ട്രൈബൽ കോളനിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിൽ മുഴുവൻ ട്രൈബൽ കുടുംബങ്ങൾക്കും കിറ്റുകൾ നൽകി എന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

പൊന്നാങ്കയം ട്രൈബൽ കോളനിയിൽ നടന്ന ചടങ്ങിൽ വാർഡ്‌ മെമ്പർ സബിത സുബ്രമണ്യം എസ്. റ്റി പ്രമോട്ടർ ശ്യാം. കിഷോർ, ജിബിൻ പി ജെ, മെവിൻ പി സി ,പി എം ബഷീർ, ഫസൽ,

മുത്തപ്പൻ പുഴ ട്രൈബൽ കോളനിയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ടോമി കൊന്നക്കലും,

ഓടപ്പൊയിൽ കോളനിയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ബിന്ദുജയിംസ്, കെ എം ബേബി,

ഓളിക്കൽ കോളനിയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ റോബർട്ട് നെല്ലിക്കാതെരുവിലും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button