Karassery

കാരശ്ശേരിയിൽ മുട്ട ഗ്രാമം പദ്ധതിക്ക് തുടക്കമായി

കാരശ്ശേരി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മുട്ട ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിലെ 1000 പേർ ഗുണഭോക്താക്കളാകുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 1,2,3,5,6,7,8,18 എന്നീ വാർഡുകളിലെ ഗുണഭോക്താക്കൾക്കാണ് 10 മുട്ടക്കോഴി കുഞ്ഞുങ്ങളെ വീതം നൽകിയത്. രണ്ടാം ഘട്ടത്തിൽ മറ്റ് വാർഡുകൾക്കും വിതരണം ചെയ്യും.

മുട്ട ഗ്രാമം പദ്ധതി കാരമൂല അംഗനവാടി പരിസരത്ത് വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി സ്മിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എടത്തിൽ ആമിന അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാറ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ശാന്താ ദേവി മൂത്തേടത്ത്, വാർഡ് മെമ്പർമാരായ ജംഷീദ് ഒളകര, കുഞ്ഞാലി മമ്പാട്ട്, അഷ്റഫ് തച്ചാറമ്പത്ത്, തേക്കുംകുറ്റി വെറ്ററിനറി ഡിസ്പൻസറി വെറ്ററിനറി സർജൻ ഡോ.സുഭാഷ് രാജ് കെ.കെ, സുലൈഖ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button